തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്. പ്ര​ശാ​ന്ത് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റ്. നി​ല​വി​ല്‍ സി​പി​എം ബ്രാ​ഞ്ച് അം​ഗ​വും ക​ര്‍​ഷ​ക സം​ഘം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ് പി.​എ​സ്. പ്ര​ശാ​ന്ത്.

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ന്‍റെ കാ​ലാ​വ​ധി ഈ ​മാ​സം 13ന് ​അ​വ​സാ​നി​ക്കും. 14ന് ​രാ​വി​ലെ 11ന് ​ദേ​വ​സ്വം സെ​ക്ര​ട്ട​റി മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് പ്ര​ശാ​ന്ത് ചു​മ​ത​ല​യേ​ല്‍​ക്കും.
‌‌‌
തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് പി.​എ​സ്. പ്ര​ശാ​ന്തി​നെ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ആ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​മ്പാ​കെ വെ​ച്ച​ത്.

ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​മാ​യി സി​പി​ഐ​യി​ലെ എ. ​അ​ജി​കു​മാ​റും 14 ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​ല്‍​ക്കും.

കെ​പി​സി​സി സെ​ക്ര​ട്ട​റി​യും യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​നും ആ​യി​രു​ന്ന പ്ര​ശാ​ന്ത് ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു. ‌‌

മ​ന്ത്രി ജി.​ആ​ര്‍. അ​നി​ലി​നോ​ട് തോ​റ്റു. തോ​ല്‍​വി​ക്ക് പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​ശാ​ന്ത് പാ​ര്‍​ട്ടി വി​ട്ട് സി​പി​എ​മ്മി​ല്‍ ചേ​രു​ക​യാ​യി​രു​ന്നു.