തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കരുത്; മോദിക്ക് കത്തെഴുതി ബിനോയ് വിശ്വം
Friday, November 10, 2023 1:26 AM IST
ന്യൂഡൽഹി: ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രയേലിലെ നിര്‍മാണ മേഖലയിലേക്ക് ഒരുലക്ഷത്തോളം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിനോയ് വിശ്വം എംപി കത്ത് നൽകി.
യുദ്ധഭൂമിയിലേക്ക് ഇന്ത്യന്‍ പൗരൻമാരെ അയച്ച് അവരുടെ ജീവിതം അപകടത്തിലാക്കരുതെന്നും പലസ്തീനുള്ള ഇന്ത്യയുടെ പിന്തുണ നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ ജോലിചെയ്തിരുന്ന 90,000-ഓളം പലസ്തീൻകാർക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദായതോടെയുണ്ടായ ഒഴിവിലേക്കാണ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതെന്നും ബിനോയ് വിശ്വം എംപി നൽകിയ കത്തിൽ പറയുന്നു.