പാ​ല​ക്കാ​ട്: പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പാ​ല​ക്കാ​ട്ട് ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​രാ​യി​രു​ന്ന കൊ​ഴി​ഞ്ഞാ​മ്പാ​റ ഗാ​ന്ധി​ന​ഗ​ര്‍ മു​രു​കേ​ശ​ന്‍റെ മ​ക​ന്‍ അ​നീ​ഷ് (24), കൊ​ഴി​ഞ്ഞാ​മ്പാ​റ പാ​റ​ക്ക​ളം കു​മാ​ര​ന്‍റെ മ​ക​ന്‍ സ​ന്തോ​ഷ് (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ബൈ​ക്കി​ല്‍ മൂ​ന്നു പേ​രു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ വെ​ള്ളാ​രം​ക​ല്‍​മേ​ട് - മു​ട്ടി​മാ​മ്പ​ള്ളം റോ​ഡി​ലാ​ണ് അ​പ​ക​ടം.

യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ള​നീ​ര്‍ ക​യ​റ്റാ​ന്‍ വ​ന്ന പി​ക്ക​പ്പ് വാ​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നാ​മ​നാ​യ കൊ​ഴി​ഞ്ഞാ​മ്പാ​റ വേ​ലു​മ​ണി​യു​ടെ മ​ക​ന്‍ രാ​മ​ദാ​സി​നെ (24) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ നാ​ട്ടു​ക​ല്ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം പാ​ല​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.