കോണ്‍ഗ്രസ് സമ്മര്‍ദത്തിനു വഴങ്ങിയോയെന്ന് ലീഗ് വ്യക്തമാക്കണമെന്ന് മന്ത്രി പി. രാജീവ്
Saturday, November 4, 2023 6:14 PM IST
തിരുവനന്തപുരം: പലസ്തീൻ ഐക്യദാർഢ്യറാലിയിൽ പങ്കെടുക്കാനുള്ള ക്ഷണം മുസ്ലിം ലീഗ് നിരസിച്ചതിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിനു വഴങ്ങിയോയെന്ന് വ്യക്തമാക്കേണ്ടത് ലീഗാണെന്ന് രാജീവ് പറഞ്ഞു.
സിപിഎം പലസ്തീന് ഐക്യദാര്‍ഢ്യ സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുസ്ലിം ലീഗിനെ പിന്തിരിപ്പിക്കാന് കോണ്‍ഗ്രസ് മോശം പ്രതികരണങ്ങള്‍ നടത്തി. പൊതുവിഷയങ്ങളില്‍ ഒരുമിച്ച് നില്‍ക്കണമെന്ന ലീഗിന്റെ തോന്നല്‍ സ്വാഗതാര്‍ഹമാണെന്നും രാജീവ് കൂട്ടിച്ചേർത്തു.