ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും: കങ്കണ റണൗത്
Friday, November 3, 2023 11:48 PM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നു സൂചിപ്പിച്ച് ബോളിവുഡ് താരം കങ്കണ റണൗത്. ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കുകയാണെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കങ്കണ പറഞ്ഞു.
ദ്വാരകാധിഷിലെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കങ്കണ.