ന്യൂ­​ഡ​ല്‍­​ഹി: മ­​ദ്യ­​ന­​യ കേ­​സി​ല്‍ ഡ​ല്‍­​ഹി മു​ന്‍ ഉ­​പ­​മു­​ഖ്യ­​മ​ന്ത്രി മ­​നീ­​ഷ് സി­​സോ­​ദി­​യ­​യ്­​ക്ക് തി­​രി­​ച്ച​ടി. സി­​സോ­​ദി­​യ­​യു­​ടെ ജാ­​മ്യാ­​പേ­​ക്ഷ സു­​പ്രീം­​കോ​ട­​തി ത​ള്ളി. ജ­​സ്റ്റീ­​സ് സ­​ഞ്­​ജീ­​വ് ഖ­​ന്ന അ­​ധ്യ­​ക്ഷ​നാ­​യ ബെ­​ഞ്ചി­​ന്‍റേതാ­​ണ് ന­​ട­​പ­​ടി.

ഇ­​ഡി, സി­​ബി­​ഐ കേ­​സു­​ക­​ളി​ല്‍ സ­​മ­​ര്‍­​പ്പി­​ച്ച ജാ­​മ്യാ­​പേ­​ക്ഷ പ­​രി­​ഗ­​ണി­​ക്കു­​ക­​യാ­​യി­​രു­​ന്നു കോ­​ട­​തി. 338 കോ­​ടി രൂ­​പ­​യു­​ടെ കൈ­​മാ­​റ്റം സം­​ബ­​ന്ധി­​ച്ച് കോ­​ട­​തി­​ക്ക് ചി­​ല സം­​ശ­​യ­​ങ്ങ​ള്‍ ഉ­​ണ്ട്. ഈ ​സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ ജാ­​മ്യം അ­​നു­​വ­​ദി­​ക്കാ­​നാ­​കി­​ല്ലെ­​ന്ന് കോ​ട­​തി വ്യ­​ക്ത­​മാ​ക്കി.

വി­​ചാ­​ര­​ണ മൂ­​ന്ന് മാ­​സ­​ത്തി­​നു­​ള്ളി​ല്‍ പൂ​ര്‍­​ത്തി­​യാ­​ക്കു­​മെ­​ന്ന് ഇ­​ഡി കോ­​ട­​തി­​യി​ല്‍ അ­​റി­​യി­​ച്ചു. ഇ­​ഡി പ­​റ­​ഞ്ഞ സ­​മ­​യ­​ത്തി­​നു­​ള്ളി​ല്‍ വി­​ചാ­​ര­​ണ പൂ​ര്‍­​ത്തി­​യാ­​ക്കി­​യി​ല്ലെ­­​ങ്കി​ല്‍ സി­​സോ­​ദി­​യ­​യ്­​ക്ക് വീ­​ണ്ടും­ ജാ­​മ്യാ­​പേ­​ക്ഷ ന​ല്‍­​കാ­​മെ​ന്നും കോ​ട­​തി അ­​റി­​യി​ച്ചു.

ഡ​ല്‍­​ഹി­​യി­​ലെ പു​തി­​യ മ­​ദ്യ­​ന­​യ­​ത്തി​ല്‍ അ­​ഴി​മ­​തി ന­​ട­​ന്നെ­​ന്ന് കാ­​ട്ടി­​യാ​ണ് ഇ­​ഡി​യും സി­​ബി­​ഐ­​യും സി­​സോ­​ദി​യ­​യ്‌­​ക്കെ­​തി­​രേ കേ­​സെ­​ടു­​ത്ത­​ത്. കേ­​സി​ല്‍ അ­​റ­​സ്­​റ്റി​ലാ­​യ സി­​സോ​ദി­​യ ക­​ഴി­​ഞ്ഞ ഫെ­​ബ്രു​വ­​രി മു­​ത​ല്‍ ജ­​യി­​ലി​ല്‍ ക­​ഴി­​യു­​ക­​യാ​ണ്.