തി​രു​വ​ന​ന്ത​പു​രം: പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഇ​ന്ത്യ എ​ന്ന പേ​ര് മാ​റ്റി ഭാ​ര​ത് ആ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ കേ​ര​ളം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പാ​ഠ​പു​സ്ത​ക​ങ്ങ​ളെ കാ​വി പു​ത​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നും മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ ച​രി​ത്ര​മാ​ണ് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​ത്. പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണം എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​ത​യാ​ണ്. അ​ക്കാ​ഡ​മി​ക താ​ത്പ​ര്യ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ ച​രി​ത്രം, അ​ടി​സ്ഥാ​ന പ്ര​ശ​ന​ങ്ങ​ൾ, ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ൾ എ​ല്ലാം വെ​ട്ടി മാ​റ്റു​ക​യാ​ണ്. പ​രി​ണാ​മ​സി​ദ്ധാ​ന്തം അ​ട​ക്കം മാ​റ്റു​ന്നു. ഒ​ന്ന് മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ എ​സ്‍​സി​ഇ​ആ​ർ​ടി പു​സ്ത​ക​ങ്ങ​ളാ​ണ് കേ​ര​ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ത​ങ്ങ​നെ ത​ന്നെ തു​ട​രു​മെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.