മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ന് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​മു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് ത​ള്ളി റ​ഷ്യ. പു​ടി​ന്‍റെ ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ചു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ൾ ശ​രി​യ​ല്ലെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ളി​ലും ച​ർ​ച്ച​ക​ളി​ലും യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള യു​ക്തി​യു​മി​ല്ലെ​ന്നും ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്ര പെ​സ്കോ​വ് പ​റ​ഞ്ഞു.

പു​ടി​നു ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മോ​സ്‌​കോ​യി​ലെ സ്വ​കാ​ര്യ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചു​വെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. റ​ഷ്യ​ൻ സൈ​ന്യ​ത്തി​ലെ മു​ൻ ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ന​ട​ത്തു​ന്ന ടെ​ലി​ഗ്രാം ചാ​ന​ൽ ജ​ന​റ​ൽ എ​സ്‌​വി​ആ​ർ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.