കോ​ട്ട​യം: സ​മ്മാ​ന​മി​ല്ലെ​ന്ന് ക​രു​തി ച​വ​റ്റു​കൊ​ട്ട​യി​ല്‍ ഉ​പേ​ക്ഷി​ച്ച ലോ​ട്ട​റി ടി​ക്ക​റ്റി​ന് ഒ​ന്നാം സ​മ്മാ​നം. മൂ​ല​വ​ട്ടം ചെ​റു​വീ​ട്ടി​ല്‍ വ​ട​ക്കേ​തി​ല്‍ സി.​കെ. സു​നി​ല്‍​കു​മാ​റി​നാ​ണ് (53) ഒ​ന്നാം​സ​മ്മാ​നം അ​ടി​ച്ച​ത്.​ഫി​ഫ്റ്റി-​ഫി​ഫ്റ്റി ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​ണ് സു​നി​ല്‍​കു​മാ​റി​ന് ല​ഭി​ച്ച​ത്. ഒ​രു കോ​ടി രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക.

പൂ​വ​ന്തു​രു​ത്ത് പ്ലാ​മ്മൂ​ട് സ്റ്റാ​ന്‍​ഡി​ലെ ഓ​ട്ടോ​ഡ്രൈ​വ​റാ​ണ് സു​നി​ല്‍ കു​മാ​ര്‍. വ്യാ​ഴാ​ഴ്ച പ​ത്ര​ത്തി​ല്‍ ടി​ക്ക​റ്റി​ന്‍റെ ഫ​ലം നോ​ക്കു​ക​യാ​യി​രു​ന്ന സു​നി​ല്‍ കു​മാ​ര്‍ ചെ​റി​യ സ​മ്മാ​ന​ങ്ങ​ളു​ടെ ന​ന്പ​റു​ക​ള്‍ ഒ​ത്തു​നോ​ക്കി​യ​പ്പോ​ൾ സ​മ്മാ​നം ഒ​ന്നു​മി​ല്ലെ​ന്ന് ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ടി​ക്ക​റ്റ് വീ​ട്ടി​ലെ ച​വ​റ്റു​കൊ​ട്ട​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഒ​ന്നൂ​കൂ​ടി ഫ​ലം നോ​ക്കു​ക​യും അ​തി​നി​ടെ ഒ​ന്നാം സ​മ്മാ​ന​ന​ന്പ​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ ഭാ​ഗ്യം തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു. വീ​ട് പ​ണ​യം​വ​ച്ച്‌ അ​ട​വ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് സു​നി​ല്‍​കു​മാ​റി​നെ തേ​ടി ഈ ​ഭാ​ഗ്യ​മെ​ത്തി​യ​ത്.