വ്ലാ​ദി​മി​ർ പു​ടി​ൻ പ്ര​സം​ഗി​ച്ചപ്പോൾ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ഇ​റ​ങ്ങി​പ്പോ​യി
വ്ലാ​ദി​മി​ർ പു​ടി​ൻ പ്ര​സം​ഗി​ച്ചപ്പോൾ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ഇ​റ​ങ്ങി​പ്പോ​യി
Friday, October 20, 2023 7:57 AM IST
ബെ​യ്ജിം​ഗ്: ചൈ​ന സം​ഘ​ടി​പ്പി​ച്ച ബെ​ൽ​റ്റ് ആ​ൻ​ഡ് റോ​ഡ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​യ​ത​ന്ത്ര ഉ​ച്ച​കോ​ടി​യി​ൽ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ പ്ര​സം​ഗി​ക്കാ​ൻ തു​ട​ങ്ങു​ന്ന​തി​നു​മു​ൻ​പ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ൾ ഇ​റ​ങ്ങി​പ്പോ​യി.

ചൈ​ന​യി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​ന് ന​ന്ദി​യ​റി​യി​ച്ച് പു​ടി​ൻ പ്ര​സം​ഗ​മാ​രം​ഭി​ച്ചെ​ങ്കി​ലും പ​ല​രും അ​ത് കേ​ൾ​ക്കാ​ൻ‍​നി​ന്നി​ല്ല.

ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ് വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ച്ച​കോ​ടി​യി​ൽ നി​ര​വ​ധി രാ​ഷ്ട്ര​നേ​താ​ക്ക​ളും വി​വി​ധ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ത്തി​ല​ധി​കം ന​യ​ത​ന്ത്ര​ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തി​രു​ന്നു.
Related News
<