ന്യൂഡൽഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ മ​നീ​ഷ് സി​സോ​ദി​യ​യെ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് ജ​യി​ലി​ൽ അ​ട​യ്ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും കേ​സി​ൽ വാ​ദം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി.

കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളാ​യ സി​ബി​ഐ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വ​യ്ക്കു​വേ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജു​വി​നോ​ട് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, എ​സ്‌.​വി.​എ​ൻ ഭ​ട്ടി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.​

കേ​സി​ലെ വാ​ദം എ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് കോ​ട​തി​യെ ഉ​ട​ൻ അ​റി​യി​ക്ക​ണ​മെ​ന്നും ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, സി​സോ​ദി​യ​യ്‌​ക്കെ​തി​രാ​യ കേ​സു​ക​ൾ സി​ആ​ർ​പി​സി​യു​ടെ 207-ാം വ​കു​പ്പി​ന്‍റെ (പ്ര​തി​ക​ൾ​ക്ക് രേ​ഖ​ക​ൾ ന​ൽ​ക​ൽ) ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​തി​നു​ശേ​ഷം കു​റ്റ​പ​ത്ര​ത്തി​ൽ വാ​ദം ആ​രം​ഭി​ക്കു​മെ​ന്നും സി.​വി. രാ​ജു കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.