നിയമനക്കോഴ: ഹരിദാസനെ പ്രതിയാക്കേണ്ടെന്ന് പോലീസിന് നിയമോപദേശം
Friday, October 13, 2023 11:58 AM IST
തിരുവനന്തപുരം: നിയമനക്കോഴ കേസില്‍ ഹരിദാസനെ പ്രതിയാക്കേണ്ടതില്ലെന്ന് നിയമോപദേശം. ഹരിദാസനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാമെന്നാണ് കന്റോണ്‍മെന്റ് പോലീസിന് നിയമോപദേശം ലഭിച്ചത്.
അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇയാളെ പ്രതിയാക്കുന്ന കാര്യം തീരുമാനിക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു.
എഐഎസ്എഫ് മുന്‍ നേതാവ് ബാസിത്ത്, റഹീസ്, ലെനിന്, അഖില്‍ സജീവ് തുടങ്ങിയവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയ ശേഷം ഹരിദാസനെ ആരോപണമുന്നയിക്കാൻ നിർബന്ധിച്ചെന്നാണ്
പോലീസിന്റെ നിഗമനം. ചില സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് നേരത്തേ ഇവര്‍ ഹരിദാസനെ സഹായിച്ചിരുന്നു. ഈ സഹായം തുടരണമെങ്കില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേര് പറയണമെന്ന് നിര്‍ബന്ധിച്ചെന്നാണ് ഇയാളുടെ മൊഴി.
എന്തുകൊണ്ടാണ് അഖില്‍ മാത്യുവിന്റെ പേര് പരാന്‍ പ്രതികള്‍ നിര്‍ബന്ധിച്ചതെന്നാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. അഖില്‍ സജീവനെക്കൂടി ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
ഹരിദാസന്റെ കുറ്റസമ്മതമൊഴി അന്വേഷണത്തില്‍ നിര്‍ണായമാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഇയാളെ പ്രതിചേര്ക്കെണ്ടെന്നാണ് നിയമോപദേശം