തൃശൂർ: കമ്പി കയറ്റിക്കൊണ്ട് വന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് വീണ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം. പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് സംഭവം. കല്ലൂർ സ്വദേശിയായ ബേബി (57) ആണ് മരിച്ചത്.

പാർക്കിന്‍റെ ഉള്ളിൽ വച്ചാണ് വാഹനം ബേബിയുടെ ദേഹത്തേക്ക് മറിഞ്ഞത്. ഇദ്ദേഹത്തെ ഉടൻ തന്നെ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.