നിയമനക്കോഴ: ഹരിദാസന് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരായി
Monday, October 9, 2023 9:51 AM IST
തിരുവനന്തപുരം: നിയമനക്കോഴ വിവാദത്തിലെ പരാതിക്കാരനായ ഹരിദാസന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ ഹാജരായി. പോലീസ് ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയാണ്.
ഹരിദാസന് ആരോപിച്ച ചില കാര്യങ്ങള്‍ വ്യാജമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റിന് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍വച്ച് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ കൈമാറിയെന്നായിരുന്നു പ്രധാന ആരോപണം.
എന്നാല്‍ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ഇത്തരത്തില്‍ ഒരു കാര്യം നടന്നതായി പോലീസ് കണ്ടെത്തിയിട്ടില്ല. സെക്രട്ടറിയേറ്റിന് മുന്നില്‍ കോഴ കൈമാറിയെന്ന മൊഴിയില്‍ ഹരിദാസന് ഇപ്പോഴും ഉറച്ചുനില്ക്കുണ്ടോ എന്ന് പോലീസ് പരിശോധിക്കും.
ഹരിദാസിന്റെ സുഹൃത്തും എഐഎസ്എഫ് മുന്‍ നേതാവുമായ കെ.പി.ബാസിത്തിനും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ബാസിത്തിനോടും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.