ഗാം​ഗ്‌​ടോ​ക്: സി​ക്കി​മി​ലു​ണ്ടാ​യ മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 73 ആ​യി ഉ​യ​ര്‍​ന്നു. 29 മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂ​ടി ശ​നി​യാ​ഴ്ച ക​ണ്ടെ​ടു​ത്തു.

ജ​ല്‍​പാ​യ്ഗു​ഡി, കൂ​ച്ച് ബെ​ഹാ​ര്‍, ബം​ഗ്ലാ​ദേ​ശ് അ​തി​ര്‍​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത്. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ല്‍ പ​ല​യി​ട​ത്തും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്‌​ക​ര​മാ​ണ്. എ​ട്ട് സൈ​നി​ക​രു​ടെ അ​ട​ക്കം മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​ത്.

14 സൈ​നി​ക​ര​ട​ക്കം 100ല്‍ ​അ​ധി​കം പേ​രേ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. 3000ത്തോ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് കു​ടു​ങ്ങി​യി​ട്ടു​ള്ള​ത്. റോ​ഡു​ക​ള്‍ പ​ല​തും പ്ര​ള​യ​ത്തി​ല്‍ ഒ​ലി​ച്ചു​പോ​യ​തി​നാ​ല്‍ ഇ​വ​രു​ടെ അ​ടു​ത്തേ​യ്ക്ക് എ​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ല. കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ല്‍ എ​യ​ര്‍​ലി​ഫ്റ്റിം​ഗ് ന​ട​ത്താ​നും പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പ്ര​ള​യ​ത്തി​ല്‍1173 വീ​ടു​ക​ള്‍ ത​ക​ര്‍​ന്നെ​ന്നും അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നാ​ലു ജി​ല്ല​ക​ളി​ലെ 26 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 7644 പേ​രാ​ണു​ള്ള​ത്.