ഗാം​ഗ്ടോ​ക്: സി​ക്കി​മി​ലു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​രിച്ചവരുടെ എണ്ണം 53 ആയി ഉയർന്നു. ഏഴ് സൈനികരുടെ അടക്കം മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം.

15 സൈ​നി​ക​ര​ട​ക്കം 100ൽ അധികം പേരേ ഇനിയും കണ്ടെത്താനുണ്ട്. പ്രളയത്തിൽ1173 വീടുകൾ തകർന്നെന്നും അധികൃതർ അറിയിച്ചു.

25,000 പേ​രെ പ്ര​ള​യം ബാ​ധി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്രേം ​സിം​ഗ് ത​മാം​ഗ് പ​റ​ഞ്ഞു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് നാ​ലു​ല​ക്ഷം രൂ​പ​വീ​തം ആ​ശ്വാ​സ​ധ​നം പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

നാ​ലു ജി​ല്ല​ക​ളി​ലെ 26 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 7644 പേ​രാ​ണു​ള്ള​ത്. പാ​ക്യോം​ഗ് ജി​ല്ല​യി​ലെ റാം​ഗ്‌​പോ​യി​ലെ വെ​ള്ള​പ്പൊ​ക്ക​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് വി​ശ​ക​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മേ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​റി​യാ​നാ​കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ലേ​ക്കു​ള്ള കേ​ന്ദ്ര​വി​ഹി​ത​ത്തി​ൽ​നി​ന്ന് 44.8 കോ​ടി രൂ​പ മു​ൻ​കൂ​ർ തു​ക​യാ​യി സി​ക്കി​മി​ന് ന​ൽ​കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​അ​നു​മ​തി ന​ൽ​കി.

നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​സം​ഘം ഉ​ട​ൻ സി​ക്കി​മി​ലെ​ത്തും. വ​ട​ക്ക​ൻ സി​ക്കി​മി​ലെ ലെ​നാ​ക് ത​ടാ​ക​ത്തി​ന​ടു​ത്ത് ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ മേ​ഘ​വി​സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് മി​ന്ന​ൽ​പ്ര​ള​യ​മു​ണ്ടാ​യ​ത്.

വ​ട​ക്ക​ൻ സി​ക്കി​മി​ൽ നി​ര​വ​ധി പേ​ർ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ട്. ലാ​ച്ച​ൻ, ലാ​ചും​ഗ് പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഡ്രൈ​വ​ർ​മാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രും ഉ​ൾ​പ്പെ​ടെ 3000ല​ധി​കം പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ചീ​ഫ് സെ​ക്ര​ട്ട​റി വി​ജ​യ് ഭൂ​ഷ​ൺ പ​ഥ​ക് പ​റ​ഞ്ഞു. ഇ​വ​രെ ക​ര​സേ​ന​യു​ടെ​യും വ്യോ​മ​സേ​ന​യു​ടെ​യും ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഒ​ഴി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി.