കൊ​ച്ചി: മു​ന​മ്പ​ത്ത് ഫൈ​ബ​ര്‍ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് സൂചന. ചെറായി ഭാഗത്ത് മൃതദേഹം കണ്ടതായി മത്സ്യതൊഴിലാളികൾ വിവരം നൽകിയതിനേ തുടർന്ന് കോസ്റ്റ് ഗാർഡ് അടക്കം ഇവിടെയെത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

രാവിലെ തന്നെ കാ​ണാ​താ​യ നാല് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചിരുന്നു. കോ​സ്റ്റ്ഗാ​ര്‍​ഡി​ന്‍റെ​യും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ​യും കോ​സ്റ്റ​ല്‍ പൊ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് തി​ര​ച്ചി​ല്‍ ന​ട​ക്കു​ന്ന​ത്.

വി​വി​ധ ബോ​ട്ടു​ക​ളി​ലാ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. മാ​ലി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ അ​പ്പു, താ​ഹ, മോ​ഹ​ന​ന്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി രാ​ജു എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

വ്യാഴാഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. സ​മൃ​ദ്ധി എ​ന്ന മ​ത്സ്യ​ബ​ന്ധ​ന​വ​ള്ള​ത്തി​ല്‍ നി​ന്ന് മീ​ന്‍ കൊ​ണ്ടു​വ​രാ​ന്‍ പോ​യ ന​ന്മ എ​ന്ന ഫൈ​ബ​ര്‍ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. ആ​ന​ന്ദ​ന്‍, മ​ണി​ക​ണ്ഠ​ന്‍, ബൈ​ജു എ​ന്നി​വ​രാ​ണ് ര​ക്ഷ​പെ​ട്ട​ത്.