സുധാകരനെയും സതീശനെയും വിമർശിച്ച് ആന്റണി
Thursday, October 5, 2023 10:39 PM IST
തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ കെ. സുധാകരനെയും വി.ഡി. സതീശനെയും വിമർശിച്ച് എ.കെ. ആന്റണി. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമാണ് പാര്‍ട്ടിയില്‍ ഐക്യം കാണിക്കേണ്ടതെന്ന് ആന്റണി പറഞ്ഞു.
പാര്‍ട്ടിയുടെ നേതൃത്വം എന്നാല്‍ സുധാകരനും സതീശനുമാണ്. ഇരുവരുമാണ് ഐക്യം കൊണ്ടുവരേണ്ടത്. അതില്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണമെന്ന് ആന്റണി പറഞ്ഞു.
പാര്‍ട്ടി പുനഃസംഘടന തന്നിഷ്ടക്കാരെ നിയമിക്കാനുള്ള അവസരമായി കാണേണ്ടെന്ന് കെ.സി. വേണുഗോപാലും മുന്നറിയിപ്പ് നല്കി. അതേസമയം, സര്‍ക്കാരിനെതിരെ മേഖലാജാഥകളും കേരളയാത്രയും തീരുമാനിച്ച് രണ്ട് ദിവസത്തെ നേതൃയോഗം പിരിഞ്ഞു.
പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടുപ്രവര്‍ത്തിക്കുമെന്നും ഉത്തരവാദിത്വത്തില്‍ ഭംഗം വരുത്തില്ലെന്നും സതീശന് യോഗത്തില്‍ പറഞ്ഞു. ആന്റണിയുടെ വാക്കുകള്‍ ഉപദേശമായി കണ്ടാല്‍ മതിയെന്നായിരുന്നു സുധാകരന്റെ മറുപടി.