കോ​ഴി​ക്കോ​ട്: ഓ​രോ മ​ത​ത്തി​നും അ​വ​രു​ടെ ആ​ചാ​ര​ങ്ങ​ള്‍ അ​നു​സ​രി​ച്ച് വ​സ്ത്രം ധ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ യൂ​ണി​ഫോ​മി​നൊ​പ്പം ത​ട്ടം ധ​രി​ക്കു​ന്ന​ത് അ​നു​വ​ദ​നീ​യ​മാ​ണെ​ന്നും എ​ന്നാ​ല്‍ ബി​ജെ​പി ഭ​രി​ക്കു​ന്ന പ​ല​യി​ട​ത്തും അ​ത് പ​റ്റി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​യ അ​നി​ല്‍​കു​മാ​റി​ന്‍റെ ത​ട്ടം പ​രാ​മ​ര്‍​ശം വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

വ​സ്ത്രം ധ​രി​ക്കു​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും ഇ​ഷ്ട​മാ​ണ്. ഓ​രോ മ​ത​ത്തി​നും അ​വ​രു​ടെ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള വ​സ്ത്രം ധ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ യൂ​ണി​ഫോം ഉ​ണ്ടെ​ങ്കി​ലും മു​സ്ലീം മ​ത​വി​ഭാ​ഗ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ട്ടം ധ​രി​ക്കു​ന്ന​ത് ഒ​രി​ട​ത്തും നി​രോ​ധി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം ഇ​ന്ത്യ​യി​ല്‍ ബി​ജെ​പി ഭ​രി​ക്കു​ന്ന പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും അ​ത് നി​രോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. അ​വി​ടെ​യെ​ല്ലാം അ​തി​നെ​തി​രേ ശ​ക്ത​മാ​യ ശ​ബ്ദം ഉ​യ​ര്‍​ത്തി​യ​ത് എ​സ്എ​ഫ്‌​ഐ​യും മ​തേ​ത​ര ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​വു​മാ​ണെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.