ന്യൂഡൽഹി: ജോ​ലി​ക്ക് ഭൂ​മി അ​ഴി​മ​തി​ക്കേ​സി​ൽ ബി​ഹാ​ർ മു​ൻ​മു​ഖ്യ​മ​ന്ത്രി ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​നും കൂ​ട്ട​ർ​ക്കും ജാ​മ്യം. ഡ​ൽ‌​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യാ​ണ് ലാ​ലു​പ്ര​സാ​ദ് യാ​ദ​വ്, ഭാ​ര്യ റാ​ബ​റി ദേ​വി, മ​ക​ൻ തേ​ജ​സ്വി യാ​ദ​വ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പ്ര​തി​ക​ളോ​ട് ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

2004 മു​ത​ൽ 2009 വ​രെ ലാ​ലു​പ്ര​സാ​ദ് യാ​ദ​വ് കേ​ന്ദ്ര റെ​യി​ൽ​വേ​മ​ന്ത്രി​യാ​യി​രി​ക്കേ ഗ്രൂ​പ്പ് ഡി ​ത​സ്തി​ക​യി​ൽ ജോ​ലി​ക്ക് പ​ക​രം കൈ​ക്കൂ​ലി​യാ​യി ഭൂ​മി വാ​ങ്ങി​യെ​ന്നാ​ണ് കേ​സ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2009 മേ​യി​ലാ​ണ് സി​ബി​ഐ ലാ​ലു​വി​നും കൂ​ട്ട​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ത്ത​ത്.