തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ര​ക്ഷാ പാ​ക്കേ​ജി​ന്‍റെ ര​ണ്ടാം ഘ​ട്ടം അ​ടു​ത്ത ആ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ.

സ​ഹ​ക​ര​ണ പു​ന​രു​ദ്ധാ​ര​ണ നി​ധി​യി​ൽ നി​ന്ന് പ​ണം സ​മാ​ഹ​രി​ച്ച് ക​രു​വ​ന്നൂ​ർ ബാ​ങ്കി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്ന് വാ​സ​വ​ൻ പ​റ​ഞ്ഞു.

സ​ഹ​ക​ര​ണ പു​ന​രു​ദ്ധാ​ര​ണ നി​ധി​ക്ക് ആ​ർ​ബി​ഐ​യു​ടെ നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​രു​വ​ന്നൂ​ർ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ആ​ദ്യ പാ​ക്കേ​ജ് ഉ​പ​യോ​ഗി​ച്ച് 73 കോ​ടി​യോ​ളം രൂ​പ നി​ക്ഷേ​പ​ക​ർ​ക്ക് മ​ട​ക്കി​ന​ൽ​കി.110 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം പു​ന​ക്ര​മീ​ക​രി​ച്ചു.

വി​വി​ധ സം​ഘ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ക്ഷേ​പം, ക്ഷേ​മ ബോ​ർ​ഡ് ഫ​ണ്ട് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ക​രു​വ​ന്നൂ​രി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.