മണിപ്പൂരിനെ ബിജെപി കലാപഭൂമിയാക്കിയെന്ന് ഖാർഗെ
Wednesday, September 27, 2023 8:14 PM IST
ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മണിപ്പൂരിനെ ബിജെപി കലാപഭൂമിയാക്കിയെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
കലാപം നിയന്ത്രണവിധേയമാക്കാന്‍ കഴിവുകെട്ട മുഖ്യമന്ത്രിയെ പുറത്താക്കണമെന്ന ആവശ്യവും ഖാര്‍ഗെ ഉന്നയിച്ചു. 147 ദിവസമായി മണിപ്പുര്‍ ജനത അനുഭവിക്കുകയാണ്, എന്നാല്‍ പ്രധാനമന്ത്രിക്ക് സംസ്ഥാനം സന്ദര്‍ശിക്കാന്‍ സമയമില്ലെന്നും ഖാർഗെ ആരോപിച്ചു.
ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ ഇരയാക്കപ്പെടുന്നതിന്റെ ഭീകരമായ ദൃശ്യങ്ങള്‍ രാജ്യത്തെ ഒരിക്കല്‍ക്കൂടി ഞെട്ടിച്ചിരിക്കുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേർത്തു.