ലോ​ണ്‍ ആ​പ്പു​ക​ള്‍ ഫോ​ണി​ല്‍​നി​ന്നു നീ​ക്ക​ണ​മെ​ന്നു പോ​ലീ​സ്‌
ലോ​ണ്‍ ആ​പ്പു​ക​ള്‍ ഫോ​ണി​ല്‍​നി​ന്നു നീ​ക്ക​ണ​മെ​ന്നു പോ​ലീ​സ്‌
Wednesday, September 27, 2023 1:19 PM IST
കോ​ഴി​ക്കോ​ട്: ലോ​ൺ ആ​പ്പ് ഫോ​ണു​ക​ളി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​രു​തെ​ന്നും ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​വ​ർ 1930 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സി​ന്‍റെ അ​റി​യി​പ്പ്. ഇ​ത്ത​രം ത​ട്ടി​പ്പ് ആ​പ്പു​ക​ൾ ഫോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

ലോ​ൺ ആ​പ്പ് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് റൂ​റ​ൽ പോ​ലീ​സ് 40 കേ​സു​ക​ൾ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. നി​ര​വ​ധി പേ​ർ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. വ​യ​നാ​ട്ടി​ൽ ലോ​ൺ ആ​പ്പ് വ​ഴി​യു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി കു​ടും​ബം ആ​ത്മ​ഹ​ത്യ ചെ​യ്ത പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

വ​ട​ക​ര​യി​ലെ ഒ​രു വ്യാ​പാ​രി ലോ​ൺ ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത​തി​നു​ശേ​ഷം അ​ഞ്ച് ശ​ത​മാ​നം പ​ലി​ശ​യും സ​ർ​വീ​സ് ചാ​ർ​ജും, ടാ​ക്സും അ​ട​ക്കം 40,000 രൂ​പ ആ​ദ്യം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് ലോ​ൺ തു​ക ന​ൽ​കാ​തെ വീ​ണ്ടും വീ​ണ്ടും സ​ർ​വീ​സ് ചാ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി ശ​ല്യം ചെ​യ്ത​തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.


പു​തു​പ്പ​ണ​ത്തെ ഒ​രു യു​വ​തി​യി​ൽ നി​ന്നും 2,12,000 രൂ​പ​യും മ​റ്റൊ​രു റി​ട്ട. അ​ധ്യാ​പി​ക​യി​ൽ​നി​ന്നു ബാ​ങ്കി​ൽ​നി​ന്നു വി​ളി​ക്കു​ന്ന​താ​ണെ​ന്ന് പ​റ​ഞ്ഞ് പാ​ൻ​കാ​ർ​ഡ് അ​പ്‌​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​ടി​പി ക​ര​സ്ഥ​മാ​ക്കി​യ ശേ​ഷം അ​ക്കൗ​ണ്ടി​ലെ 25,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തു. ഇ​തേ​പോ​ലെ ന​രി​പ്പ​റ്റ സ്വ​ദേ​ശി​യു​ടെ 40,000 രൂ​പ​യും ലോ​ൺ ആ​പ് വ​ഴി ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<