ക​ലി​ഫോ​ർ​ണി​യ: ലോ​സ് ഏ​ഞ്ച​ൽ​സി​ലെ ബെ​വ​ർ​ലി ഗ്രോ​വി​ലെ ബ​റ​ക​ത്ത് ഗാ​ല​റി​യി​ൽ നി​ന്ന് 12.5 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ജാ​പ്പ​നീ​സ് വെ​ങ്ക​ല ബു​ദ്ധ പ്ര​തി​മ മോ​ഷ​ണം പോ​യി. 250 പൗ​ണ്ട് വ​രു​ന്ന നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വെ​ങ്ക​ല ശി​ൽ​പ​മാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​തെ​ന്ന് ലോ​സ് ഏ​ഞ്ച​ൽ​സ് പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ർ​ട്ട് ഗാ​ല​റി​യു​ടെ പു​റ​ത്ത് മു​റ്റ​ത്താ​യി​രു​ന്നു ബു​ദ്ധ പ്ര​തി​മ സ്ഥാ​പി​ച്ചി​രു​ന്ന​ത്. പ്ര​വേ​ശ​ന ക​വാ​ടം ത​ക​ർ​ത്ത് ഒ​രാ​ള്‍ പ്ര​തി​മ ട്ര​ക്കി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മോ​ഷ​ണം ആ​സൂ​ത്രി​ത​മാ​യി ന​ട​ത്താ​ണെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ബു​ദ്ധ​ന്‍റെ ഈ ​അ​പൂ​ർ​വ പു​രാ​വ​സ്തു ജ​പ്പാ​നി​ലെ എ​ഡോ കാ​ല​ഘ​ട്ട​ത്തി​ൽ (1603-1867) നി​ർ​മി​ക്ക​പ്പെ​ട്ടാ​ണ്. ഇ​തി​ന് ഏ​ക​ദേ​ശം നാ​ല് അ​ടി ഉ​യ​ര​മു​ണ്ട്.