തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന​ത് സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ർ​ഡ് അ​ഴി​മ​തി​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. അ​ഴി​മ​തി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും അ​ഹോ​രാ​ത്രം പ​രി​ശ്ര​മി​ക്കു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

ക​രു​വ​ന്നൂ​ർ ത​ട്ടി​പ്പി​ലെ കൊ​ള്ള​ക്കാ​രെ സം​ര​ക്ഷി​ക്കു​ക​യും രാ​ജ്യം വി​ടാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത​ത് ക്രൈം​ബ്രാ​ഞ്ചും പോ​ലീ​സു​മാ​ണ്. ഇ​ഡി​ക്കെ​തി​രെ​യു​ള്ള ക​ള്ള തി​ര​ക്ക​ഥ​യു​ണ്ടാ​ക്കി​യ​ത് സി​പി​എം സെ​ക്ര​ട്ട​റി​യാ​ണ്.

സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച എ​ല്ലാ​വ​ർ​ക്കും പ​ണം തി​രി​കെ ന​ൽ​കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം ആ​ദ്യം പ​ണം ത​ട്ടി​യെ​ടു​ത്ത സി​പി​എം നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത് അ​വ​രി​ൽ നി​ന്നും നി​ക്ഷേ​പ​ക​രു​ടെ പ​ണം തി​രി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളെ രാ​ഷ്ട്രീ​യ മു​ക്ത​മാ​ക്കി​യാ​ൽ മാ​ത്ര​മേ ത​ട്ടി​പ്പ് അ​വ​സാ​നി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.