ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​ൽ മോ​ദി സ​ർ​ക്കാ​രി​ന്‍റെ "പൊ​ള്ള​ത്ത​രം' വെ​ളി​ച്ച​ത്ത് കൊ​ണ്ടു​വ​രാ​ൻ പ​ദ്ധ​തി​ക​ളു​മാ​യി കോ​ൺ​ഗ്ര​സ്. രാ​ജ്യ​ത്തെ 21 ന​ഗ​ര​ങ്ങ​ളി​ൽ 21 വ​നി​താ നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര അ​റി​യി​ച്ചു.

മ​ഹി​ളാ കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ നെ​റ്റ ഡി​സൂ​സ ഹൈ​ദ​രാ​ബാ​ദി​ൽ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും ര​ജ​നി പാ​ട്ടീ​ൽ എം​പി അ​ഹ​മ്മ​ദാ​ബാ​ദി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും കോ​ൺ​ഗ്ര​സ് അ​റി​യി​ച്ചു.

അ​ൽ​ക്ക ലാം​ബ, അ​മീ യാ​ഗ്നി​ക്, രാ​ഗി​ണി നാ​യ്ക്, ഷ​മ മു​ഹ​മ്മ​ദ്, ര​ഞ്ജീ​ത് ര​ഞ്ജ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ജ​യ്പു​ർ, മും​ബൈ, റാ​ഞ്ചി, ശ്രീ​ന​ഗ​ർ, ഭു​വ​നേ​ശ്വ​ർ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ളെ കാ​ണും.