ഇം​ഫാ​ൽ: വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന മ​ണി​പ്പു​രി​ൽ അ​ഞ്ച് മാ​സ​ത്തി​ന് ശേ​ഷം ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ.

ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ സം​സ്ഥാ​ന​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം പൂ​ർ​ണമാ​യി പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗ് അ​റി​യി​ച്ചു.

ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മേ​യ് മൂ​ന്നി​നാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്‍റ​ർ​നെ​റ്റ് വി​ച്ഛേ​ദി​ച്ച​ത്. അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം, പ​ല​ഘ​ട്ട​ങ്ങ​ളാ​യി നീ​ട്ടി​വ​ച്ച് അ​ഞ്ച് മാ​സ​ത്തോ​ളം മു​ന്നോ​ട്ട് പോ​വു​ക​യാ​യി​രു​ന്നു.

ജൂ​ലൈ 25-ന് ​ബ്രോ​ഡ്ബാ​ൻ​ഡ് ഇ​ന്‍റ​ർ​നെ​റ്റ് ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ നി​ന്ന് ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് തു​ട​രു​ക​യാ​യി​രു​ന്നു.