കൊ​ല്ലം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച ആ​ല​പ്പു​ഴ വ​ഴി​യു​ള്ള ര​ണ്ടാം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ ടൈം ​ടേ​ബി​ളി​ന് റെ​യി​ൽ​വേ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കി.

യാ​ത്ര​ക്കാ​ർ​ക്കാ​യു​ള്ള ആ​ദ്യ സ​ർ​വീ​സ് 26ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​രം​ഭി​ക്കും. കാ​സ​ർ​ഗോ​ഡ് നി​ന്നു​ള്ള സ​ർ​വീ​സ് 27നും ​തു​ട​ങ്ങും.

20632 ന​മ്പ​ർ തി​രു​വ​ന​ന്ത​പു​രം കാ​സ​ർ​ഗോ​ഡ് വ​ന്ദേ ഭാ​ര​ത് വൈ​കു​ന്നേ​രം 4.05 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ടും. മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ലെ സ​മ​യ വി​വ​രം: കൊ​ല്ലം(4.53 - 4.55), ആ​ല​പ്പു​ഴ (5.55 - 5.57), എ​റ​ണാ​കു​ളം (6.35 - 6.38), തൃ​ശൂ​ർ (7.40 - 7.42), ഷൊ​ർ​ണൂ​ർ (8.15 - 8.17), തി​രൂ​ർ (8.52 - 8.54), കോ​ഴി​ക്കോ​ട് (9.23 - 9.25), ക​ണ്ണൂ​ർ (10.24 - 10.26), കാ​സ​ർ​ഗോ​ഡ് (11.58). ഈ ​റൂ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച സ​ർ​വീ​സ് ഇ​ല്ല.

20631 കാ​സ​ർ​ഗോ​ഡ് തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് രാ​വി​ലെ ഏ​ഴി​ന് കാ​സ​ർ​ഗോ​ഡ് നി​ന്ന് പു​റ​പ്പെ​ടും. ക​ണ്ണൂ​ർ (7.55 - 7.57), കോ​ഴി​ക്കോ​ട് (8.57 - 8.59), തി​രൂ​ർ (9.22 - 9.24), ഷൊ​ർ​ണൂ​ർ (9.58 - 10.00), തൃ​ശൂ​ർ (10.38 - 10.40), എ​റ​ണാ​കു​ളം (11.45 - 11.48), ആ​ല​പ്പു​ഴ (12.32 - 12.34), കൊ​ല്ലം (1.40 - 1.42), തി​രു​വ​ന​ന്ത​പു​രം (3.05) എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ​യ​ക്ര​മം. ഈ ​റൂ​ട്ടി​ൽ ചൊ​വ്വ സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ല.

കാ​സ​ർ​ഗോ​ഡ് 24ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ട്രെ​യി​ൻ സ്പെ​ഷ​ൽ സ​ർ​വീ​സ് ആ​യി​രി​ക്കും.