ന്യൂ​ഡ​ൽ​ഹി: ഹാം​ഗ് ഷ്യൂ​വി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് അ​രു​ണാ​ച​ൽ പ്ര​ദേ​ശ് താ​ര​ങ്ങ​ളെ വി​ല​ക്കി​യ ചൈ​നീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഇ​ന്ത്യ. താ​ര​ങ്ങ​ളു​ടെ വീ​സ റ​ദ്ദാ​ക്കി​യ​തി​ന് പി​ന്നാ​ലെ, ത​ന്‍റെ ചൈ​നാ സ​ന്ദ​ർ​ശ​നം ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ അ​റി​യി​ച്ചു.

വു​ഷു മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി വീ​സ അ​പേ‍​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രെ​യാ​ണ് ചൈ​ന ത​ഴ​ഞ്ഞ​ത്. ത​ങ്ങ​ൾ "ദ‍​ക്ഷി​ണ ടി​ബ​റ്റ്' എ​ന്ന വി​ളി​ക്കു​ന്ന അ​രു​ണാ​ച​ൽ പ്ര​ദേ​ശ് ചൈ​ന​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള പ്ര​ദേ​ശ​മാ​ണെ​ന്ന വാ​ദം ഉ​യ​ർ​ത്തി​യാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് ഏ​ഷ്യ​ൻ ഗെ​യിം​സ് വീ​സ നി​ഷേ​ധി​ച്ച​ത്.

13 അം​ഗ ഇ​ന്ത്യ​ൻ വു​ഷു ടീ​മി​ലെ മ​റ്റു​ള്ള​വ​ർ​ക്കെ​ല്ലാം വീ​സ രേ​ഖ​യാ​യി ക​ണ​ക്കാ​ക്കു​ന്ന അ​ക്ര​ഡി​റ്റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും അ​രു​ണാ​ച​ലി​ൽ നി​ന്നു​ള്ള മൂ​ന്ന് പേ​ർ​ക്ക് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് ചൈ​ന​യു​ടെ നീ​ക്കം ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഇ​തി​നി​ടെ, വു​ഷു ടീ​മി​ലെ മ​റ്റു​ള്ള​വ​ർ പ​രി​ശീ​ല​ക​ർ​ക്കൊ​പ്പം ഗെ​യിം​സ് വി​ല്ലേ​ജി​ൽ എ​ത്തി​യ​താ​യി ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.