തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച ര​ണ്ടാം വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ത​ല​സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ 4.30നാ​ണ് ട്രെ​യി​ൻ കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ട്ര​യ​ൽ റ​ണ്ണി​നു ശേ​ഷം ഞാ​യ​റാ​ഴ്ച കാ​സ​ർ​ഗോട്ടു​നി​ന്നാ​കും ര​ണ്ടാം വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​ന സ​ര്‍​വീ​സ്.

പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ ലോ​ക്കോ പൈ​ല​റ്റു​മാ​ർ​ക്ക് കൈ​മാ​റി​യ ട്രെ​യി​ൻ ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്.

കാ​സ​ർ​ഗോ​ഡു​നി​ന്ന് തി​രു​വ​വ​ന​ന്ത​പു​ര​ത്തേ​ക്ക് ആ​ല​പ്പു​ഴ വ​ഴി​യാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക​യെ​ന്നാ​ണ് വി​വ​രം. ര​ണ്ടാം വ​ന്ദേ​ഭാ​ര​തി​ന്‍റെ സ​മ​യ​ക്ര​മ​വും ത​യാ​റാ​യി​ട്ടു​ണ്ട്.

രാ​വി​ലെ ഏ​ഴി​നു കാ​സ​ർ​ഗോ​ട്ടു​നി​ന്ന് യാ​ത്ര തു​ട​ങ്ങും. തി​രു​വ​ന​ന്ത​പു​ര​ത്ത് 3.05ന് ​എ​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 4.05ന് ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ രാ​ത്രി 11.55ന് ​കാ​സ​ർ​ഗോ​ഡ് എ​ത്തും. ആ​ഴ്ച​യി​ൽ ആ​റു ദി​വ​സം സ​ർ​വീ​സു​ണ്ടാ​യി​രി​ക്കും.