ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​ക്‌​ടോ​ബ​ർ നാ​ലി​ലേ​ക്കു മാ​റ്റി സു​പ്രീം​കോ​ട​തി.

കേ​സ് വാ​ദി​ക്കാ​ൻ ര​ണ്ടോ മൂ​ന്നോ മ​ണി​ക്കൂ​ർ സ​മ​യം വേ​ണ​മെ​ന്ന് സി​സോ​ദി​യ​യ്ക്കു ​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് സിം​ഗ്വി അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, എ​സ്.​വി.​എ​ൻ ഭ​ട്ടി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് കേ​സ് മാ​റ്റി​വ​ച്ച​ത്.

സി​ബി​ഐ, ഇ​ഡി കേ​സു​ക​ളി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​തി​രേ സി​സോ​ദി​യ ന​ൽ​കി​യ ഹ​ർ​ജി​ക​ളി​ലാ​ണ് കോ​ട​തി വാ​ദം കേ​ൾ​ക്കു​ന്ന​ത്.