ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ൽ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന​ക​ൾ. വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലെ കോ​ക​ർ​നാ​ഗ് മേ​ഖ​ല​യി​ൽ വെ​ടി​വ​യ്പ് തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ 12-ന് ​രാ​ത്രി ആ​രം​ഭി​ച്ച സം​യു​ക്ത സേ​ന റെ​യ്ഡ് 40 മ​ണി​ക്കൂ​ർ പി​ന്നി​ട്ട ശേ​ഷ​വും തു​ട​രു​ക​യാ​ണെ​ന്നും ഭീ​ക​ര​രെ തു​ര​ത്തു​മെ​ന്നും സൈ​ന്യം വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, ഭീ​ക​ര​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് സൈ​നി​ക​രും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു.

19 രാ​ഷ്‌​ട്രീ​യ റൈ​ഫി​ൾ​സി​ലെ കേ​ണ​ൽ മ​ൻ​പ്രീ​ത് സിം​ഗ്, മേ​ജ​ർ ആ​ശി​ഷ് ധ​നോ​ക്ക്, കാ​ഷ്മീ​ർ പോ​ലീ​സ് ഡി​വൈ​എ​സ്പി ഹു​മ​യൂ​ൺ മു​സാ​മി​ൽ ഭ​ട്ട്, റൈ​ഫി​ൾ​മാ​ൻ ര​വി​കു​മാ​ർ എ​ന്നി​വ​രാ​ണ് ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച​ത്.