ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ൽ ഭീ​ക​ര​രു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്കും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും വീ​ര​മൃ​ത്യു.

കേ​ണ​ൽ മ​ൻ​പ്രീ​ത് സിം​ഗ്, മേ​ജ​ർ ആ​ശി​ഷ് ധോ​ൻഛ​ക്, ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ലെ ഡി​എ​സ്പി ഹു​മ​ന്യു എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ച​താ​യും പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​കെ​ർ​നാ​ഗ് മേ​ഖ​ല​യി​ലെ വ​ന​പ്ര​ദേ​ശ​ത്താ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സം​യു​ക്ത സം​ഘം തെ​ര​ച്ചി​ലി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു.

ക​ന​ത്ത വെ​ടി​വ​യ്പ് തു​ട​ർ​ന്ന​തി​നാൽ ഏ​റ്റു​മു​ട്ട​ലി​ൽ പ​രി​ക്കേ​റ്റ ഓ​ഫീ​സ​ർ​മാ​രെ വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.