തൃശൂരിൽ പോലീസുകാരന് വെട്ടേറ്റു
Tuesday, September 12, 2023 9:11 PM IST
തൃശൂർ: ചൊവ്വൂരിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലക്കേസ് പ്രതി വെട്ടി പരിക്കേൽപ്പിച്ചു.
ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ കുമാറിന് നേർക്കാണ് ആക്രമണമുണ്ടായത്. കൊലക്കേസ് പ്രതിയായ ജിനു എന്നയാളാണ് സുനിലിനെ വെട്ടിയത്.
ജിനു മദ്യപിച്ച് പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് തടയാൻ ശ്രമിക്കവെയാണ് സുനിലിന് വെട്ടേറ്റത്. ജിനുവിനെ പിന്നീട് പോലീസ് സംഘമെത്തി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. സുനിൽ ആശുപത്രിയിൽ ചികിത്സയിലാണ്.