സോളാർ കേസ്: പി.സി. ജോർജ് ഡിജിപിക്ക് പരാതി നൽകി
Tuesday, September 12, 2023 4:18 AM IST
തിരുവനന്തപുരം: സോളാർ കേസിലെ ലൈംഗികപീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്താൻ നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ പി.സി. ജോർജ് ഡിജിപിക്ക് പരാതി നൽകി.
ലൈംഗികപീഡന കേസിൽ ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്തുന്നതിന് നടന്ന ഗൂഢാലോചനയിൽ നിയമസഭാ സമാജികനായിരുന്ന തന്നെക്കൂടി പങ്കാളിയാക്കുന്നതിന് പരാതിക്കാരി ശ്രമിച്ചെന്നും ഉമ്മൻ ചാണ്ടിക്കെതിരേ മൊഴി നൽകുന്നതിന് പരാതിക്കാരി തന്നോട് ആവശ്യപ്പെട്ടെന്നും എന്നാൽ അതിനു തയാറാകാതെ വന്നതോടെ തനിക്കെതിരേയും അവർ വ്യാജ പീഡന പരാതി നൽകുകയായിരുന്നെന്നും പി.സി. ജോർജ് ഡിജിപിക്ക് നൽകിയ പരാതിയില്‍ പറയുന്നു.