കോഴിക്കോട്: സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മലപ്പുറം അതിർത്തി പ്രദേശമായ കക്കാടംപൊയിൽ കോനൂർക്കണ്ടി മരത്തോട് റോഡിൽ വച്ചാണ് അപകടം.

കൊടിയത്തൂര്‍ കുളങ്ങര സ്വദേശിയായ അബ്ദുല്‍ സലാം ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം സ്കൂട്ടറിലുണ്ടായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ഇദ്ദേഹത്തിന് ​നില ​ഗുരുതരമാണെന്ന് സൂചന. ശനിയാഴ്ച രാത്രിയാണ് അപകടം നടന്നതെന്നാണ് വിവരം.

ഞായറാഴ്ച രാവിലെയാണ് അപകടം നടന്ന കാര്യം മറ്റുള്ളവർ അറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. അപകടം നടന്ന ഭാ​ഗത്തുള്ള വലിയ വളവിൽ അപകടം പതിവാണെന്ന് പരാതിയുയർന്നിരുന്നു.