ദേഹാസ്വാസ്ഥ്യം; സോണിയാ ഗാന്ധി ആശുപത്രിയില്‍
Sunday, September 3, 2023 3:03 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുൻ അധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയാ ഗാന്ധി ആശുപത്രിയില്‍. പനിയേതുടര്ന്നാണ് സോണിയയെ ഡല്‍ഹി സര് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരിയ ശ്വാസതടസവും നേരിടുന്നുണ്ടെന്നാണ് വിവരം. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.
ശനിയാഴ്ച വൈകിട്ടോടെയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.