ന്യൂഡല്‍ഹി: കോട്ടക് മഹീന്ദ്ര ബാങ്കിന്‍റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ എന്നീ പദവികളില്‍ നിന്നും രാജിവെക്കുകയാണെന്നറിയിച്ച് ഉദയ് കോട്ടക്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം രാജിവെച്ചത്. ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബാങ്കിന്‍റെ നോണ്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറായി തുടരുമെന്നും ഉദയ് വ്യക്തമാക്കി.

ഡിസംബര്‍ 31 വരെ ബാങ്കിന്‍റെ ജോയിന്‍റ് മാനേജിംഗ് ഡയറക്ടറായ ദീപക് ഗുപ്ത ഈ തസ്തികകളുടെ താത്കാലിക ചുമതല വഹിക്കും. ഡിസംബർ വരെ സമയമുണ്ടായിരുന്നിട്ടും ഉദയ് നേരത്തെ രാജിവെക്കുകയായിരുന്നു.



38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ ഒരു 300 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തില്‍ മൂന്ന് ജീവനക്കാരുമായി ആരംഭിച്ച ബാങ്കാണിതെന്നും ഇന്നിത് ഒരു ലക്ഷം പേര്‍ക്ക് ജോലി നല്‍കുകയും 300 കോടി രൂപയുടെ ആസ്തിയുള്ളതുമായ സ്ഥാപനമായെന്നും ഉദയ് എക്‌സിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.