ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ ആ​ദ്യ വ​നി​താ സി​ഇ​ഒ​യും ചെ​യ​ർ​പേ​ഴ്സ​ണു​മാ​യി ജ​യ വ​ർ​മ സി​ൻ​ഹ. കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​ന്നു പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് സി​ൻ​ഹ​യെ നി​യ​മി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ 105 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​താ സി​ഇ​ഒ ഉ​ണ്ടാ​വു​ന്ന​ത്. ഇ​ന്ന് സ​ർ​വീ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച അ​നി​ൽ കു​മാ​ർ ല​ഹോ​ട്ടി​ക്കു പ​ക​ര​മാ​ണ് സി​ൻ​ഹ​യെ നി​യ​മി​ച്ച​ത്. 2024 ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് കാ​ലാ​വ​ധി. നി​ല​വി​ൽ റെ​യി​ൽ​വേ ബോ​ർ​ഡ് (ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ്) അം​ഗ​മാ​ണ് സി​ൻ​ഹ.

ഇ​ന്ത്യ​ൻ റെ​യി​ൽ​വേ മാ​നേ​ജ്മെ​ന്‍റ് സ​ർ​വീ​സ​സ് (ഐ​ആ​ർ​എം​എ​സ്), റെ​യി​ൽ​വേ ബോ​ർ​ഡ് അം​ഗം (ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ്) ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ (സി​ഇ​ഒ) എ​ന്നീ സ്ഥാ​ന​ത്തേ​ക്ക് ജ​യ വ​ർ​മ സി​ൻ​ഹ​യെ നി​യ​മി​ക്കാ​ൻ കാ​ബി​ന​റ്റി​ന്‍റെ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ക​മ്മി​റ്റി (എ​സി​സി) അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അ​ല​ഹ​ബാ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ത്ഥി​യാ​യ സി​ൻ​ഹ 1988 ബാ​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ട്രാ​ഫി​ക് സ​ർ​വീ​സ് ഓ​ഫീ​സ​റാ​ണ്. വ​ട​ക്ക​ൻ റെ​യി​ൽ​വേ, തെ​ക്ക് കി​ഴ​ക്ക​ൻ റെ​യി​ൽ​വേ, കി​ഴ​ക്ക​ൻ റെ​യി​ൽ​വേ എ​ന്നീ മൂ​ന്ന് റെ​യി​ൽ​വേ സോ​ണു​ക​ളി​ൽ സി​ൻ​ഹ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.