മൈ​സൂ​രു: കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്രം അം​ഗീ​ക​രി​ക്കു​ന്ന​വ​രെ പാ​ർ​ട്ടി​യി​ലെ​ടു​ക്കു​മെ​ന്നു ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് ഏ​താ​നും ബി​ജെ​പി എം​എ​ൽ​എ​മാ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​ക്കേ​റു​മെ​ന്ന റി​പ്പോ​ർ​ട്ടി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സ് വി​ട്ടു​പോ​യ​വ​ർ​ക്കു മാ​ത്ര​മ​ല്ല, ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി​യു​ടെ ന​യ​വും പ്ര​ത്യ​യ​ശാ​സ്ത്ര​വും അം​ഗീ​ക​രി​ക്കു​ന്ന​വ​ർ​ക്കും കോ​ൺ​ഗ്ര​സി​ൽ ചേ​രാം. 2019ൽ ​കോ​ൺ​ഗ്ര​സി​ൽ​നി​ന്നും ജെ​ഡി-​എ​സി​ൽ​നി​ന്നും ബി​ജെ​പി​യി​ലെ​ത്തി​യ നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സി​ൽ ചേ​രാ​ൻ താ​ത്പ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. -സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

എ​സ്.​ടി. സോ​മ​ശേ​ഖ​ർ, എ. ​ശി​വ​റാം ഹെ​ബ്ബാ​ർ, എം.​പി. രേ​ണു​കാ​ചാ​ര്യ എ​ന്നി​വ​ർ സി​ദ്ധ​രാ​മ​യ്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ബി​ജെ​പി വി​ട്ട് ജെ​ഡി-​എ​സി​ലെ​ത്തി​യ അ​യ​നൂ​ർ മ​ഞ്ജു​നാ​ഥ് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റു​മാ​യും ച​ർ​ച്ച ന​ട​ത്തി. മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ ഉ​റ്റ അ​നു​യാ​യി ആ​ണ് രേ​ണു​കാ​ചാ​ര്യ.

ബി​ജെ​പി നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സി​ലെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക് "ഓ​പ്പ​റേ​ഷ​ൻ ഹ​സ്ത' എ​ന്നാ​ണു പേ​രി​ട്ടി​രി​ക്കു​ന്ന​ത്.