ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ
Friday, August 25, 2023 7:51 PM IST
ആലപ്പുഴ: തുറവൂരിൽ സിവിൽ പോലീസ് ഓഫീസറെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ഹാർബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ കുത്തിയത്തോട് കന്യാഡി വീട്ടിൽ എസ്. സുജിത്ത്(36) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സുജിത്തിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം പുറത്തുകാണാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ മുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയ വേളയിലാണ് മൃതദേഹം കണ്ടെത്തിയത്.
തുറവൂർ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.