ജോ​ർ​ജി​യ: 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​ർ​ജി​യ സം​സ്ഥാ​ന​ത്ത് ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം അ​ട്ടി​മ​റി​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചു​ള്ള കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് കീ​ഴ​ട​ങ്ങി. അ​റ്റ്ലാ​ന്‍റ‌​യി​ലെ ഫു​ൾ​ട്ട​ൻ കൗ​ണ്ടി ജ​യി​ലി​ലാ​ണ് ട്രം​പ് കീ​ഴ​ട​ങ്ങി​യ​ത്. അ​റ​സ്റ്റി​നു​ശേ​ഷം ട്രം​പി​നെ ജാ​മ്യ​ത്തി​ൽ വി​ട്ടു.

ട്രം​പ് കീ​ഴ​ട​ങ്ങു​മ്പോ​ൾ, റൈ​സ് സ്ട്രീ​റ്റ് ജ​യി​ലി​ന് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ത്ത് "ഹാ​ർ​ഡ് ലോ​ക്ക്ഡൗ​ൺ' ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 200,000 ഡോ​ള​ർ ബോ​ണ്ടി​ലാ​ണ് ട്രം​പി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ട്രം​പി​നെ​തി​രെ 13 കു​റ്റ​ങ്ങ​ളാ​ണ് ജോ​ർ​ജി​യ​യി​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​കു​റ്റ​ങ്ങ​ളെ​ല്ലാം ട്രം​പ് നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.



ട്രം​പി​ന്‍റെ അ​റ​സ്റ്റ് സ്ഥി​രീ​ക​രി​ക്കു​ന്ന ബു​ക്കിം​ഗ് ഷീ​റ്റ് ബി​ബി​സി പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ട്രം​പി​നെ​തി​രെ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും ജാ​മ്യ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും അ​തി​ൽ പ​ട്ടി​ക​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച പു​റ​ത്ത് വ​ന്ന 98 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ ട്രം​പി​നും മ​റ്റ് 18 പ്ര​തി​ക​ൾ​ക്കു​മെ​തി​രെ മൊ​ത്തം 41 ക്രി​മി​ന​ൽ കേ​സു​ക​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്.

2024-ലെ ​റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ നോ​മി​നേ​ഷ​നി​ൽ ഏ​റ്റ​വു​മ​ധി​കം വി​ജ​യ​സാ​ധ്യ​ത​യു​ള്ള​ത് ട്രം​പി​നാ​ണ്. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് നാ​ലി​ന് വി​ചാ​ര​ണ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​സി​ലെ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, വി​ചാ​ര​ണ നീ​ട്ടു​ന്ന​തി​നാ​ണ് ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.