ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ സ​ണ്‍​ഷേ​ഡ് ത​ക​ര്‍​ന്നു​വീ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ആ​സാം സ്വ​ദേ​ശി റാ​ഖി മു​ള്ള(30) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 9.45-ഓ​ടെ കു​റു​മാ​ത്തൂ​ര്‍ മ​ണ​ക്കാ​ട് റോ​ഡി​ലെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ര​ണ്ടാം നി​ല​യി​ലെ സ​ൺ​ഷേ​ഡി​ന്‍റെ കോ​ൺ​ക്രീ​റ്റിം​ഗി​നാ​യി അ​ടി​ച്ച പ​ല​ക നീ​ക്കു​ന്ന​തി​നി​ടെ സ​ൺ​ഷേ​ഡ് ഒ​ന്ന​ട​ങ്കം ത​ക​ർ​ന്ന് മു​ള്ള​യു​ടെ ദേ​ഹ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു.

ത​ളി​പ്പ​റ​ന്പി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് മാ​റ്റി മു​ള്ള​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.