ന്യൂ​ഡ​ൽ​ഹി: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റെ വോ​ട്ടിം​ഗ് അ​വ​ബോ​ധ കാ​മ്പ​യി​നു​ള്ള ദേ​ശീ​യ ഐ​ക്ക​ൺ ആ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ.

2024 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ൾ​പ്പെ​ടെ വോ​ട്ട​ർ​മാ​രെ ബൂ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ മു​ഖ​മാ​യി തെ​ണ്ടു​ൽ​ക്ക​റെ ബു​ധ​നാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യി നി​യ​മി​ക്കും. മൂ​ന്ന് വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് നി​യ​മ​നം.

വോ​ട്ട് ചെ​യ്യാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ശ​സ്ത​രെ ഐ​ക്ക​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ​തി​വാ​ണ്. 2019-ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കാ​യി​ക​താ​ര​ങ്ങ​ളാ​യ എം.​എ​സ്. ധോ​ണി, എം.​സി. മേ​രി കോം, ​അ​ഭി​നേ​താ​ക്ക​ളാ​യ ആ​മി​ർ ഖാ​ൻ, പ​ങ്ക​ജ് ത്രി​പാ​ഠി എ​ന്നി​വ​രെ ദേ​ശീ​യ ഐ​ക്ക​ണു​ക​ളാ​യി നി​യ​മി​ച്ചി​രു​ന്നു.