വാ​ഷിം​ഗ്ട​ൺ ഡി​സി: 2020-ലെ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​ർ​ജി​യ സം​സ്ഥാ​ന​ത്തെ വോ​ട്ടിം​ഗ് ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ നോ​ക്കി​യെ​ന്ന കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

അ​ഞ്ച് മാ​സ​ത്തി​നി​ടെ സ​മാ​ന​മാ​യ നാ​ലാം കേ​സി​ലാ​ണ് ട്രം​പി​നെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്.

ട്രം​പി​നൊ​പ്പം മ​റ്റ് 18 പേ​രെ​യും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 98 പേ​ജ് നീ​ള​മു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ 41 കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഓ​ഗ​സ്റ്റ് 25-ന് ​മു​മ്പാ​യി ട്രം​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് അ​റി​യി​പ്പ്.

ഇ​തി​നി​ടെ, ത​നി​ക്കെ​തി​രാ​യി ചു​മ​ത്തി​യി​ട്ടു​ള്ള 13 കു​റ്റ​ങ്ങ​ളും നി​ഷേ​ധി​ച്ച് ട്രം​പ് രം​ഗ​ത്തെ​ത്തി. കേ​സ് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.