ആ​ല​പ്പു​ഴ: പു​ന്ന​മ​ട കാ​യ​ലി​ലെ ആ​വേ​ശ​പ്പോ​രി​ൽ പൊ​ന്നി​ൽ കു​ളി​ച്ച് പ​ള്ളാ​തു​രു​ത്തി ബോ​ട്ട് ക്ല​ബ്. വീ​യ​പു​രം ചു​ണ്ട​നി​ൽ കു​തി​ച്ചെ​ത്തി ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്ത്, നെ​ഹ്റു ട്രോ​ഫി​യി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ് പി​ബി​സി കി​രീ​ടം നേ​ടി​യ​ത്. ഇ​താ​ദ്യ​മാ​യാ​ണ് വീ​യ​പു​രം ചു​ണ്ട​ൻ നെ​ഹ്റു ട്രോ​ഫി​യി​ൽ മു​ത്ത​മി​ടു​ന്ന​ത്.

വ​ള്ളം​ക​ളി​യു​ടെ സ​മീ​പ​കാ​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ മ​ത്സ​രം ന​ട​ന്ന 69-ാം നെ​ഹ്റു ട്രോ​ഫി​യി​ൽ, തു​ഴ​പ്പാ​ട് ക​ണ​ക്കു​ക​ളെ വ​രെ നി​ഷ്പ്ര​ഭ​മാ​ക്കി സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാണ് ചു​ണ്ട​ന്മാ​ർ ഫി​നി​ഷ് ലൈ​ൻ ക​ട​ന്ന​ത്.

കു​മ​ര​കം ടൗ​ൺ ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ ച​മ്പ​ക്കു​ളം ചു​ണ്ട​ൻ ര​ണ്ടാ​മ​താ​യി ഫി​നി​ഷ് ചെ​യ്തു. യു​ബി​സി കൈ​ന​ക​രി​യു​ടെ ന​ടു​ഭാ​ഗം ചു​ണ്ട​ൻ മൂ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ പോ​ലീ​സ് ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ മ​ഹാ​ദേ​വി​കാ​ട് കാ​ട്ടി​ൽ തെ​ക്കേ​തി​ൽ ആ​ണ് നാ​ലാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത്.