ഹൊ​ണോ​ലു​ലു: അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​മാ​യ ഹ​വാ​യി​യി​ലെ മാ​വു​യി ദ്വീ​പി​ൽ പ​ട​രു​ന്ന കാ​ട്ടു​തീ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56 ആ​യി ഉ​യ​ർ​ന്നു. ഒ​ട്ടേ​റെ​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

മേ​ഖ​ല​യി​ൽ നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​നു പേ​രെ ഒ​ഴി​പ്പി​ച്ചു മാ​റ്റി. ഭ​വ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും വ്യാ​പ​ക​മാ​യി ക​ത്തി​ന​ശി​ച്ചു. പ്ര​മു​ഖ ടൂ​റി​സ്റ്റ് കേ​ന്ദ്രം​കൂ​ടി​യാ​യ മാ​വു​യി ദ്വീ​പി​ലെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ലാ​ഹെ​യ്ന പ​ട്ട​ണ​ത്തി​ൽ വ​ള​രെ വ​ലി​യ നാ​ശ​മാ​ണു​ണ്ടാ​യ​ത്.

മു​ന്നൂ​റു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​ത​ട​ക്കം ഒ​ട്ടേ​റെ കെ​ട്ടി​ട​ങ്ങ​ൾ ചാ​ന്പ​ലാ​യി. പ​ട്ട​ണ​ത്തി​ൽ​നി​ന്നാ​ണു മൃ​ത​ദേ​ഹ​ങ്ങ​ളെ​ല്ലാം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച​യാ​ണു ദ്വീ​പി​ൽ കാ​ട്ടു​തീ പ​ട​രാ​ൻ തു​ട​ങ്ങി​യ​ത്. ദ്വീ​പി​നോ​ടു ചേ​ർ​ന്ന് ഡോ​റ ഏ​ന്ന പേ​രു​ള്ള ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് വീ​ശി​യ​തു മൂ​ലം തീ ​അ​തി​വേ​ഗം പ​ട​രു​ക​യാ​യി​രു​ന്നു. ദ്വീ​പി​ന്‍റെ പ​ടി​ഞ്ഞാ​റു ​ഭാ​ഗ​ത്തേ​ക്കു പ്ര​വേ​ശി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.