ഡോക്ടർ ദന്പതികൾ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ
Friday, August 4, 2023 11:49 PM IST
പന്തളം: ദമ്പതികളായ ഡോക്ടർമാർ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കാണപ്പെട്ടു. പന്തളം കുന്നുകുഴി ആർആർ ക്ലിനിക് ഉടമ ഡോ. മണിമാരൻ, ഭാര്യ പന്തളം അപ്പോളോ ആശുപത്രി ഉടമ ഡോ. കൃഷ്ണവേണി എന്നിവരെയാണ് അവശനിലയിൽ വീട്ടിനുള്ളിൽ കാണപ്പെട്ടത്.
ഇന്ന് രാവിലെ 8.30ഓടെ ആശുപത്രിയിലെ ജീവനക്കാർ വീട്ടിലെത്തി ഇരുവരെയും വിളിച്ചപ്പോൾ പ്രതികരണം ഇല്ലാത്തതിനേ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പന്തളം പോലീസ് സ്ഥലത്തെത്തി അവശനിലയിൽ കണ്ട ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഹൃത്തുക്കൾക്കും മകൻ ഉൾപ്പെടെ പത്തോളം പേർക്ക് കത്ത് എഴുതിവച്ച ശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതെന്നു പറയുന്നു. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. തമിഴ്നാട്ടിൽ നിന്നും 40 വർഷം മുമ്പ് പന്തളത്തെത്തി ക്ലിനിക് നടത്തിവരികയായിരുന്നു ഇരുവരും.