കൊ​ച്ചി: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച് മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ബി. ​സേ​തു​രാ​ജ്. കു​റി​പ്പ് വി​വാ​ദ​മാ​യ​തോ​ടെ സേ​തു​രാ​ജി​നെ​തി​രെ കോ​ൺ​ഗ്ര​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

അ​ര​നൂ​റ്റാ​ണ്ടെ​ത്തു​ന്ന ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ താ​ന്‍ സ​മ്പാ​ദി​ച്ച​തെ​ല്ലാം ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ടു​ള്ള വെ​റു​പ്പാ​ണെ​ന്നും ഇ​നി ചെ​യ്യു​ന്ന ഓ​രോ​ന്നും അ​യാ​ളോ​ടു​ള്ള വെ​റു​പ്പി​ന്‍റെ പ്ര​ക​ട​ന​വു​മാ​ണെ​ന്നു​മാ​ണ് സേ​തു​രാ​ജ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

സ​ര്‍​ക്കാ​ര്‍ ശ​മ്പ​ളം പ​റ്റു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​ലി​ക്കേ​ണ്ട പെ​രു​മാ​റ്റ രീ​തി​ക​ളും മ​ര്യാ​ദ​ക​ളും ലം​ഘി​ച്ച് ഇ​യാ​ള്‍ ന​ട​ത്തി​യ അ​ധി​ക്ഷേ​പം ഗൗ​ര​വ​മേ​റി​യ​താ​ണെ​ന്ന് എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു.

ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി കെ​പി​സി​സി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​ത്ത​ര​ത്തി​ല്‍ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത് ദു​രു​ദ്ദേ​ശ​പ​ര​വും ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ര്‍​ഷ​ങ്ങ​ളാ​യി സ​ര്‍​ക്കാ​ര്‍ ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും പ​റ്റി രാ​ഷ്ട്രീ​യ വി​ദ്വേ​ഷ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന ഇ​യാ​ള്‍​ക്കെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യ​താ​യും ഡി​സി​സി നേ​തൃ​ത്വം അ​റി​യി​ച്ചു.