റോഡ്സ് ദ്വീപിൽ വൻ തീപിടിത്തം; സഞ്ചാരികളെ ഒഴിപ്പിച്ചു
Sunday, July 23, 2023 6:50 PM IST
ഏഥൻസ്: ഗ്രീക്ക് ദ്വീപായ റോഡ്സിലുണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് ഏക്കർ കണക്കിന് സ്ഥലം കത്തിനശിച്ചു. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ റോഡ്സിൽ നിന്ന് 19,000 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി.
കഴിഞ്ഞ ഒരാഴ്ചയായി എരിയുന്ന കാട്ടുതീ, ശക്തമായ കാറ്റിനെത്തുടർന്ന് വിനോദസഞ്ചാരികൾ വസിക്കുന്ന തെക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു. വിഷപ്പുക ശ്വസിച്ച് അവശതയിലായ ഒരു യുവാവിനെയും ഗർഭിണിയായ ഒരു യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച അർധരാത്രിയോടെ(പ്രാദേശിക സമയം) ശക്തമായ കാട്ടുതീ അണയ്ക്കാനായി അഗ്നിരക്ഷാ സേനയും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകളും ശ്രമം തുടരുകയാണ്.